ഇക്വഡോറില്‍ റാഫേല്‍ കൊറിയ വീണ്ടും അധികാരത്തിലേക്ക്
Published on: Monday 18 February 2013 //
headline
ക്വിറ്റോ: ഇക്വഡോറില്‍ റാഫേല്‍ കൊറിയ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 50 ശതമാനത്തിലധികം വോട്ടുകള്‍ നേടി തുടര്‍ച്ചയായി മൂന്നാം തവണയാണ് അദ്ദേഹം പ്രസിഡന്റ് പദത്തില്‍ അവരോധിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തുവന്നിട്ടില്ലെങ്കിലും 56.6 ശതമാനം വോട്ട് കൊറിയക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. പ്രധാന എതിരാളിയായ ഗില്ലര്‍മോ ലാസ്സോയ്ക്ക് 24 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നാണ് സൂചന.
മത്സരരംഗത്തുണ്ടായിരുന്ന മറ്റ് ആറ് സ്ഥാനാര്‍ഥികള്‍ക്ക് ആര്‍ക്കും തന്നെ അഞ്ച് ശതമാനത്തിലധികം വോട്ട് ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 2007 ല്‍ ആദ്യമായി അധികാരത്തിലേറിയ സോഷ്യലിസ്റ്റ് നേതാവായ കോറിയ രാജ്യത്തെ അരക്ഷിതാവസ്ഥയില്‍ നിന്നും രാഷ്ട്രീയ സ്ഥിരതയിലേക്ക് നയിച്ചാണ് ജനങ്ങളുടെ അംഗീകാരം നേടിയത്. എന്നാല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഏകാധിപതിയെന്നാണ് വിമര്‍ശകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.